ഛർദിക്കാൻ ശ്രമിക്കുന്നതിനിടെ തീൻമേശയിൽ ഉപയോഗിക്കുന്ന ഫോർക്ക് അബദ്ധത്തിൽ വിഴുങ്ങി 27-കാരി. ന്യൂസിലൻഡിലാണ് ഈ വിചിത്രമായ സംഭവം നടന്നത്. വയറിനുള്ളിൽ ഫോർക്ക് കുടുങ്ങിയതോടെ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയയിലൂടെ അത് പുറത്തെടുക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പുറത്തുവന്ന മെഡിക്കൽ റിപ്പോർട്ട് ഇപ്പോൾ സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടുകയാണ്. യുവതി എന്തിനാണ് ഛർദിക്കാൻ ശ്രമിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ന്യൂസിലൻഡിലെ വൈകാറ്റോ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ യുവതിയെ പരിശോധിച്ചപ്പോഴാണ് വയറിനുള്ളിൽ മുഴുനീളമുള്ള ലോഹ ഫോർക്ക് കണ്ടെത്തിയത്. എക്സ്-റേ പരിശോധനയിൽ ഫോർക്ക് വയറിനുള്ളിൽ Read More…

