ധർമൗലി ഗ്രാമത്തിൽ പാരമ്പര്യ സ്വത്തുതർക്കത്തിനിടെ ഒരു യുവതി ലൈസൻസുള്ള തോക്കുമായി പാർത്തവാൾ പോലീസ് ഔട്ട്പോസ്റ്റിലെത്തിയത് പോലീസുകാരെ ആശങ്കയിലാക്കുകയും അടിയന്തര ഇടപെടലിന് വഴിവെക്കുകയും ചെയ്തു. ശ്യാംദേവുരാവൺ പോലീസ് സ്റ്റേഷൻ അതിർത്തിയിലാണ് ഈ സംഭവം നടന്നത്. കുടുംബത്തിലെ സ്വത്ത് വീതംവെപ്പുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിലും മർദനത്തിലും നടപടി ആവശ്യപ്പെട്ടാണ് യുവതി പോലീസിനെ സമീപിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2:30 ഓടെയാണ് യുവതി കരഞ്ഞുകൊണ്ട് പാർത്തവാൾ പോലീസ് ഔട്ട്പോസ്റ്റിൽ എത്തിയത്. തനിക്ക് മർദനമേറ്റതായി ആരോപിച്ച അവർ, വിഷയത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. സുരക്ഷാ മുൻകരുതലിന്റെ Read More…
Tag: LandDispute
വെറുമൊരു പോക്കുവരവ് കേസ്; ഏഴു പതിറ്റാണ്ട് നീണ്ട നിയമപോരാട്ടം; ഭൂമിത്തര്ക്കത്തില് സുപ്രീം കോടതിയുടെ അന്തിമവിധി
എഴുപതു വർഷമായി നാല് തലമുറകളെ വലച്ച ഒരു ഭൂമിത്തർക്കത്തിന് സുപ്രീം കോടതിയിൽ അന്തിമ തീർപ്പ്. 1957-ൽ നടന്ന ഭൂമിവില്പന കരാർ പൂർണ്ണമായും നിയമപരമാണെന്ന് വ്യക്തമാക്കിയാണ് കോടതി ഈ കേസിൽ നിർണായക വിധി പ്രസ്താവിച്ചത്. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലുള്ള നാസിർപുർ കലാൻ ഗ്രാമത്തിലെ ഒരു ഭൂമിയെച്ചൊല്ലിയായിരുന്നു ഈ ദീർഘകാല നിയമപോരാട്ടം. ജസ്റ്റിസുമാരായ പ്രശാന്ത് കുമാർ മിശ്ര, എൻ.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്. ഹർജിക്കാരനായ ഷറഫത്ത് അലിയുടെ മുൻഗാമികൾ 1957 ജൂൺ 4-ന് വാങ്ങിയ ഭൂമിയുടെ പൂർണ്ണമായ Read More…


