Oddly News

കോടികളുടെ ലംബോർഗിനി ഓട്ടോ ഡ്രൈവർക്ക് ഓടിക്കാൻ നൽകി കോടീശ്വരൻ; ഇന്റർനെറ്റിന്റെ കയ്യടി നേടിയ അപൂർവ്വ സൗഹൃദം- വീഡിയോ

ബെംഗളൂരുവിലെ ട്രാഫിക് സിഗ്നലിൽ വെച്ചുണ്ടായ ലളിതമായൊരു സംഭാഷണം, ഒടുവിൽ ഒരു ഓട്ടോറിക്ഷാ ഡ്രൈവർക്കും കോടീശ്വരനായ വ്യവസായിക്കും ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ഒരു മനോഹര ഓർമ്മയായി മാറി. സൂപ്പർ കാർ ഓടിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച ഓട്ടോ ഡ്രൈവർക്ക് തന്റെ ലംബോർഗിനിയുടെ (Lamborghini) താക്കോൽ കൈമാറിയ ബെംഗളൂരു വ്യവസായിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രാകേഷ് കെ.എൻ.വി. എന്ന വ്യവസായി പങ്കുവെച്ച ഈ വീഡിയോയിലെ അദ്ദേഹത്തിന്റെ ഉദാരമനസ്കതയെയും വിശ്വാസത്തെയും പ്രശംസിക്കുകയാണ് നെറ്റിസൺസ്. രാകേഷ് തന്റെ തിളങ്ങുന്ന മഞ്ഞ ലംബോർഗിനി Read More…