പോലീസ് വാനിന് മുന്നിൽ ഒറ്റയ്ക്ക് തടസ്സം തീർത്ത വനിതാ പ്രക്ഷോഭകയുടെ ചിത്രം വൈറലായി ദിവസങ്ങൾക്ക് ശേഷം, സമാനമായ മറ്റൊരു ദൃശ്യവും സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. എന്നാൽ ഇത്തവണ വൻ പ്രതിഷേധക്കാരുടെ നടുവിൽ, ഒരു ബസ്സിന് മുന്നിൽ ധൈര്യത്തോടെ ഉറച്ചുനിന്നത് ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയായിരുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയ കർഷകർ വഴിയിലുണ്ടായിരുന്ന ബസ് തള്ളിമാറ്റാൻ ശ്രമിച്ചപ്പോഴാണ് ഭോപ്പാലിൽ ഈ സംഭവം നടന്നത്. ട്രാഫിക് ആന്റ് ക്രൈം വിഭാഗം അസിസ്റ്റന്റ് കമ്മീഷണറായ മോണിക ശുക്ലയായിരുന്നു ആ Read More…

