സ്ഥാപനത്തിലെ ഓഫീസ് ടാർഗറ്റ് പൂർത്തിയാക്കാത്തതിന്റെ പേരിൽ യുവതിയോട് 200 സ്ക്വാറ്റുകൾ ചെയ്യാൻ ഉത്തരവിട്ട് കമ്പനി. ഇതിന്റെ പേരിൽ 200 സ്‌ക്വാട്ടുകൾ (squats) ചെയ്യാൻ നിർബന്ധിതയായ യുവതിയെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാങ് എന്ന് പേരുള്ള യുവതി തൻ്റെ ആദ്യ ജോലിക്കായി അടുത്തിടെയാണ് സെജിയാങ് പ്രവിശ്യയിലെ ഹാംഗ്‌ഷൗവിലേക്ക് മാറിയത്. ജൂണിൽ ഒരു വായ്പാ സഹായ സ്ഥാപനത്തിൽ ഫിനാൻഷ്യൽ കൺസൾട്ടൻ്റായി ചേർന്ന അവരുടെ പ്രധാന ജോലി ഫോൺ വഴിയുള്ള വില്പനയായിരുന്നു. ജീവനക്കാർക്കായി മാനേജർ ദിവസേന 200 കോളുകൾ ചെയ്യുക, Read More…

