Featured Sports

‘ഒരു 15വയസ്സുകാരനെ ഞാൻ ഇത്രയും ഭയന്നിട്ടുണ്ടാകില്ല’: കൈൽ ജാമീസന്റെ ‘അതിരുവിട്ട’ ആഘോഷം വെറുതെയല്ല!

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് താരം വൈഭവ് സൂര്യവംശിയെ പുറത്താക്കിയ ശേഷം താൻ നടത്തിയ വൈകാരികമായ ആഘോഷത്തിന്റെ കാരണം വെളിപ്പെടുത്തി ഡൽഹി ക്യാപിറ്റൽസിന്റെ പേസർ കൈൽ ജാമീസൻ രംഗത്തെത്തി. മത്സരത്തിൽ നേരിട്ട രണ്ടാം പന്തിൽ തന്നെ വൈഭവ് പുറത്തായെങ്കിലും, താരത്തെ പുറത്താക്കിയ ശേഷം ജാമീസൻ നടത്തിയ അതിരുവിട്ട ആഘോഷം വലിയ ചർച്ചയായിരുന്നു. ഇതിന്റെ പേരിൽ ഐപിഎൽ അധികൃതർ താരത്തിന് ശിക്ഷയായി ഒരു ഡിമെറിറ്റ് പോയിന്റ് നൽകുകയും ചെയ്തു. വലിയ ഭയത്തോടെയാണ് വൈഭവിനെ നേരിട്ടതെന്ന് ജാമീസൻ മത്സരത്തിനു ശേഷം പ്രതികരിച്ചു. Read More…

Featured Sports

ഈ കൊച്ചുപയ്യനോട് ഇത്രയും കലിപ്പ് വേണോ ? വൈഭവിനെ വിരട്ടി ജാമിസൺ; വൈറൽ വീഡിയോ

രാജസ്ഥാൻ റോയൽസും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള മത്സരത്തിനിടെ, രാജസ്ഥാന്റെ യുവതാരം വൈഭവ് സൂര്യവംശിയെ പുറത്താക്കിയ ശേഷം ന്യൂസിലൻഡ് പേസർ കൈൽ ജാമിസൺ നടത്തിയ വൈകാരികമായ ആഘോഷമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ സംസാരവിഷയം. ഈ സീസണിൽ 40-ൽ താഴെ പന്തുകളിൽ നിന്ന് രണ്ട് സെഞ്ചുറികൾ നേടി ഏവരെയും ഞെട്ടിച്ച 15 വയസ്സുകാരനായ വൈഭവ്, പതിവുപോലെ തകർപ്പൻ ബാറ്റിങ്ങുമായാണ് ഇന്നിങ്സ് തുടങ്ങിയത്. ആദ്യ ഓവറുകളിൽ തന്നെ ബൗണ്ടറികൾ പായിച്ച താരം മറ്റൊരു വലിയ സ്കോറിലേക്ക് കുതിക്കുമെന്ന് തോന്നിച്ച നിമിഷമായിരുന്നു അത്. Read More…