Crime

കുട്ടിക്കാനത്തെ റിസോർട്ടില്‍ യുവതിയെ പീ‍ഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; സര്‍ക്കാര്‍ ഉദ്യോഗസ്‌ഥനടക്കം 2പേര്‍ അറസ്‌റ്റില്‍

പീരുമേട്‌: യുവതിയെ പീഡനത്തിനിരയാക്കിയ കേസിൽ സർക്കാർ ഉദ്യോഗസ്ഥൻ ഉൾപ്പെടെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വ്യവസായ വകുപ്പിൽ പീരുമേട് ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസറായ എരുമേലി സ്വദേശി ജിയോ സെബാസ്റ്റ്യൻ, തിരുവനന്തപുരം സ്വദേശി സുരേഷ് കുമാർ എന്നിവരാണ് പിടിയിലായത്. 2022-ൽ കുട്ടിക്കാനത്തുള്ള റിസോർട്ടിൽ വെച്ചാണ് സംഭവം നടക്കുന്നത്. പീഡനദൃശ്യങ്ങൾ ജിയോ സെബാസ്റ്റ്യൻ മറ്റൊരാൾക്ക് അയച്ചുനൽകിയതോടെയാണ് വിവരങ്ങൾ പുറത്തറിയുന്നത്. തുടർന്ന് യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. പീരുമേട് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ അറസ്റ്റിലായത്.