കൊല്ലം: വിദ്യാര്‍ഥിയുടെ തിരോധാനത്തില്‍ കുണ്ടറ പോലീസ് പിടികൂടി വിട്ടയച്ച സിയാദ് എന്ന യുവാവ് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തില്‍ പോലീസിനെ പ്രതിക്കൂട്ടിലാക്കി ശബ്‌ദരേഖ. മര്‍ദനത്തില്‍ ആരോപണവിധേയനായ സി.പി.ഒ: ശ്രീജിത്തിനെ സിയാദിന്റെ മകള്‍ വിളിച്ച് സംസാരിക്കുന്ന ശബ്‌ദരേഖ പുറത്തുവന്നു. ‘അന്ന് സാറന്മാരോട് എല്ലാവരോടും ഞാന്‍ പറഞ്ഞതല്ലേ പപ്പായ്‌ക്കു വയ്യാത്തതാണെന്ന്. സാറ് അവിടെയിട്ട് ഇടിച്ചെന്ന് അന്നേ പപ്പ പറഞ്ഞിരുന്നു. ഇപ്പോ എന്റെ പപ്പ പോയി. ആശുപത്രിയില്‍ പോയപ്പോ ആരാ ഇടിച്ചതെന്നു ചോദിച്ചു. നട്ടെല്ല് മൊത്തം പഴുത്തിരിക്കുകയായിരുന്നു. ഇപ്പോ പോയി. അന്നു സാറിനോട് Read More…

