ന്യൂസീലൻഡിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ, പരുക്കേറ്റ ഇഷാൻ കിഷന് പകരക്കാരനായി വിക്കറ്റ് കീപ്പർ ബാറ്റർ കുമാർ കുശാഗ്രയെ ഉൾപ്പെടുത്തി. നിലവിൽ ഇന്ത്യ എ ടീമിനൊപ്പം ക്രൈസ്റ്റ്ചർച്ചിലുള്ള 22 വയസ്സുകാരനായ കുശാഗ്ര, ശനിയാഴ്ച നടക്കുന്ന മത്സരത്തിനായി ഉടൻ ടീമിനൊപ്പം ചേരും. ആദ്യമായാണ് താരത്തിന് ട്വന്റി20 ടീമിലേക്ക് വിളി ലഭിക്കുന്നത്. മുൻപ് ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിലെ അവസാന രണ്ടു മത്സരങ്ങൾക്കുള്ള ടീമിലും ബാക്അപ് വിക്കറ്റ് കീപ്പറായി കുശാഗ്ര ഇടംപിടിച്ചിരുന്നു. ഐപിഎലിൽ ശുഭ്മൻ ഗിൽ നയിക്കുന്ന ഗുജറാത്ത് ടൈറ്റൻസിന്റെ Read More…

