കൂടത്തായി കൊലക്കേസിലെ ഒന്നാം പ്രതിയായ ജോളി ജോസഫ് ഇപ്പോൾ ജയിലിൽ പരീക്ഷാ തിരക്കുകളിലാണ്. കോഴിക്കോട് സബ് ജയിലില്‍ വിചാരണാ തടവുകാരിയായി കഴിഞ്ഞിരുന്ന ജോളിയെ പരീക്ഷ എഴുതുന്നതിനായാണ് കണ്ണൂര്‍ വനിതാ ജയിലിലേക്ക് മാറ്റിയത്. ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ (ഇഗ്നോ) ബി.എ ഹിസ്റ്ററി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് ജോളി. ആകെ എഴുതേണ്ട എട്ട് പേപ്പറുകളില്‍ ആറെണ്ണത്തിന്റെ പരീക്ഷ ഇതിനകം കഴിഞ്ഞു. പരീക്ഷകൾ പൂർത്തിയാകുന്നതുവരെ ജോളി കണ്ണൂര്‍ വനിതാ ജയിലില്‍ തന്നെ തുടരുകയും, അതിനുശേഷം കോഴിക്കോടേക്ക് തിരികെ കൊണ്ടുപോവുകയും ചെയ്യും. Read More…

