മുട്ടയെക്കുറിച്ചുള്ള നമ്മുടെ ‘അന്ധവിശ്വാസം’ ചൂണ്ടിക്കാട്ടിക്കൊണ്ട് ഭക്ഷണ വിദഗ്ധനായ കൃഷ് അശോക് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് വലിയൊരു ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്. മുട്ട ഒരു വെജിറ്റേറിയൻ ഭക്ഷണമാണെന്നും എല്ലാവരും ഇത് കൂടുതൽ കഴിക്കണമെന്നുമാണ് അദ്ദേഹം തന്റെ എക്സ് (X) പോസ്റ്റിലൂടെ ആവശ്യപ്പെടുന്നത്. ഏറ്റവും വിലകുറഞ്ഞതും പോഷകഗുണമുള്ളതുമായ ഭക്ഷണങ്ങളിൽ ഒന്നായിട്ടും, ഇന്ത്യയിലെ പല വീടുകളിലും മുട്ട ഇപ്പോഴും മാംസാഹാരമായിട്ടാണ് കാണപ്പെടുന്നത്. എന്നാൽ ഇന്ത്യയുടെ പോഷകാഹാരക്കുറവ് പരിഹരിക്കാൻ മുട്ടയേക്കാൾ മികച്ച മറ്റൊരു പോംവഴിയില്ല എന്നതാണ് യാഥാർത്ഥ്യം. ഇന്ത്യയിൽ മുട്ടയെ മാംസാഹാരമായി കണക്കാക്കുന്നത് Read More…

