Crime

സ്പാ പീഡനക്കേസ്: ബിനാമി ഉടമ വനിതാ ഹെൽത്ത് ഇൻസ്പെക്ടറും അറസ്റ്റിൽ! 16-കാരി മാസങ്ങളോളം ക്രൂര പീഡനത്തിനിരയായി

തിരുവനന്തപുരം കോവളം സ്പാ പീഡനക്കേസിൽ വനിതാ ഹെൽത്ത് ഇൻസ്പെക്ടർ മായ പൊലീസിന്റെ പിടിയിൽ. ആന്ധ്രപ്രദേശ് സ്വദേശിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കോവളത്തെ സ്പായിൽ എത്തിച്ച് പീഡിപ്പിച്ച സംഭവത്തിൽ നഗരൂർ പഞ്ചായത്തിലെ താൽക്കാലിക ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായ മായ കൂടി പിടിയിലായതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി ഉയർന്നു. അറസ്റ്റിലായ മായ കോവളത്തെ സ്പായുടെ ബിനാമി ഉടമയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കേസിലെ പ്രധാന പ്രതിയും തിരുവനന്തപുരം നഗരസഭ ഹെൽത്ത് ഇൻസ്പെക്ടറുമായ അനുരൂപിന്റെ അടുത്ത സുഹൃത്താണ് ഇവർ. കഴിഞ്ഞ ഒന്നര വർഷമായി Read More…