ഹിമാചൽ പ്രദേശിലെ സ്പിതി താഴ്വരയിൽ ഏകദേശം 15,050 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കൊമിക് ഗ്രാമം, മനുഷ്യവാസമുള്ള ലോകത്തിലെ ഏറ്റവും ഉയർന്ന പ്രദേശങ്ങളിൽ ഒന്നാണ്. സമുദ്രനിരപ്പിനേക്കാൾ വളരെ കുറഞ്ഞ അളവിലാണ് ഇവിടെ ഓക്സിജൻ ലഭ്യമാകുന്നത്. കഠിനമായ തണുപ്പ് കാരണം മരങ്ങൾക്കോ മറ്റു സസ്യങ്ങൾക്കോ ഇവിടെ വളരാൻ സാധിക്കാറില്ല. മഞ്ഞുമൂടിയ ഹിമാലയൻ കൊടുമുടികളുടെയും തെളിഞ്ഞ നീലാകാശത്തിന്റെയും പശ്ചാത്തലത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിന്റെ കവാടത്തിൽ, മോട്ടോർ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയുന്ന ലോകത്തിലെ ഏറ്റവും ഉയർന്ന ഗ്രാമം ഇതാണെന്ന് വ്യക്തമാക്കുന്ന Read More…

