Crime

ചോരക്കുഞ്ഞിനെ തട്ടുകടയില്‍ ഉപേക്ഷിച്ചു; അമ്മയെ തിരിച്ചറിഞ്ഞ് പോലീസ്‌, കുഞ്ഞിനെ കണ്ടെത്തിയ ‘രക്ഷകൻ’ തന്നെ ഉപേക്ഷിച്ചയാൾ !

ജനിച്ചയുടനെ ചോരക്കുഞ്ഞിനെ റോഡരികില്‍ ഉപേക്ഷിച്ച ശേഷം പോലീസിനെ പറ്റിച്ച് രക്ഷപ്പെടാൻ ശ്രമിച്ച അമ്മ പിടിയിലായി. അരൂര്‍-ഇടപ്പളളി ദേശീയപാതയില്‍ കുണ്ടന്നൂര്‍ ഫോറം മാളിന്‌ സമീപമുള്ള ഒരു തട്ടുകടയിലാണ്‌ ഉപേക്ഷിച്ച നിലയില്‍ ആണ്‍കുഞ്ഞിനെ കണ്ടെത്തിയത്‌. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. തട്ടുകടയിലെ ബെഞ്ചില്‍ കുഞ്ഞിനെ കിടത്തിയ നിലയില്‍ കണ്ടുവെന്ന് ഒരു യുവാവാണ് പോലീസിനെ വിളിച്ച് അറിയിച്ചത്. എന്നാൽ ഇയാൾ കുട്ടിയുടെ അമ്മയുടെ സുഹൃത്താണെന്ന് പോലീസ് പിന്നീട് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. പുതിയകാവ്‌ സ്വദേശിയായ മിഥുൻ എന്ന യുവാവാണ് വിവരം Read More…