രാവിലെ കോഫി ഉണ്ടാക്കിക്കഴിഞ്ഞാൽ പാഴ്വസ്തുവായി കരുതി കളയുന്ന ഉപയോഗിച്ച കാപ്പിപ്പൊടി (Used Coffee Grounds) വീടുകളിൽ പലതരത്തിൽ പ്രയോജനപ്പെടുത്താം. ഫ്രിഡ്ജിനുള്ളിൽ ചെറിയൊരു പാത്രത്തിൽ ഉണക്കിയ കാപ്പിപ്പൊടി വെക്കുന്നത് ദുർഗന്ധം അകറ്റാൻ സഹായിക്കുന്ന ഒരു മികച്ച വഴിയാണ്. ഉള്ളി, വെളുത്തുള്ളി, പഴകിയ ഭക്ഷണങ്ങൾ എന്നിവ ഫ്രിഡ്ജിൽ വെക്കുമ്പോൾ ഉണ്ടാകുന്ന അസുഖകരമായ മണം വലിച്ചെടുക്കാൻ കാപ്പിപ്പൊടിക്ക് കഴിവുണ്ട്. കാപ്പിപ്പൊടിയിലെ പ്രകൃതിദത്തമായ സുഗന്ധവും അതിന്റെ ഘടനയും വായുവിലെ ദുർഗന്ധത്തിന് കാരണമാകുന്ന കണികകളെ ആഗിരണം ചെയ്യുന്നു. ഫ്രിഡ്ജിൽ ഇത് ഉപയോഗിക്കുന്നത് വളരെ എളുപ്പമാണ്. Read More…
Tag: KitchenTips
ഭക്ഷണം ബാക്കി വന്നാൽ അമൃതാകില്ല, വിഷമാകും; ഭക്ഷണം ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ വരുത്തുന്ന 5 വലിയ തെറ്റുകൾ
റഫ്രിജറേറ്ററുകളും ഓവനുകളും നമ്മുടെ ജീവിതം വളരെ എളുപ്പമാക്കി മാറ്റിയിട്ടുണ്ട്. ഭക്ഷണം ബാക്കി വന്നാൽ ഒട്ടും വിഷമിക്കേണ്ടതില്ല, രാത്രി ഫ്രിഡ്ജിൽ വെച്ച് ആവശ്യാനുസരണം ചൂടാക്കി കഴിക്കാം. എന്നാൽ നിങ്ങൾ എപ്പോഴും ഇങ്ങനെ ഭക്ഷണം വീണ്ടും ചൂടാക്കി കഴിക്കുന്നവരാണെങ്കിൽ, ഭക്ഷ്യവിഷബാധ പോലുള്ള ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ ചില വസ്തുതകള്‍ അറിഞ്ഞിരിക്കണം. ഭക്ഷണം ശരിയായ രീതിയിൽ സൂക്ഷിക്കാതിരുന്നാലോ അല്ലെങ്കിൽ വീണ്ടും ചൂടാക്കുമ്പോഴോ അതിൽ ദോഷകരമായ ബാക്ടീരിയകൾ വളരാൻ സാധ്യതയുണ്ടെന്നും ഇത് ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും ബാംഗ്ലൂർ ആസ്റ്റർ സിഎംഐ ഹോസ്പിറ്റലിലെ ക്ലിനിക്കൽ ന്യൂട്രീഷൻ Read More…
ബാക്കിവന്ന ഭക്ഷണം വീണ്ടും ചൂടാക്കാറുണ്ടോ? ഈ തെറ്റുകൾ വരുത്തിയാൽ മാരകമായ വിഷമാകും, മുന്നറിയിപ്പുമായി FSSAI!
ഫ്രിഡ്ജ് തുറക്കുമ്പോൾ തലേന്നത്തെ ബിരിയാണിയോ, പാസ്തയോ, കറിയോ ഒക്കെ ഇരിക്കുന്നത് കാണുന്നത് ഒരു പ്രത്യേക ആശ്വാസമാണ്. ബാക്കിവരുന്ന ഇത്തരം ഭക്ഷണങ്ങൾ സമയം ലാഭിക്കാനും ഭക്ഷണം പാഴാക്കാതിരിക്കാനും സഹായിക്കുമെന്ന് മാത്രമല്ല, പിറ്റേന്ന് കഴിക്കുമ്പോൾ ഇവയ്ക്ക് രുചി കൂടുകയും ചെയ്യാറുണ്ട്. എന്നാൽ ഈ ഭക്ഷണം വേഗത്തിൽ എടുത്ത് ഓവനിലോ അടുപ്പിലോ വെച്ച് ചൂടാക്കുന്നതിന് മുൻപ്, ഇന്ത്യൻ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര അതോറിറ്റിക്ക് (FSSAI) നിങ്ങളോട് ചിലത് പറയാനുണ്ട്. ഭക്ഷണം ശരിയായി പാകം ചെയ്യുന്നത് പോലെ തന്നെ പ്രധാനമാണ് അത് ശരിയായ Read More…



