Crime

ഒന്നും മോഷ്ടിക്കാനായില്ല; വീട്ടുകാരിയ്ക്ക് ചുംബനം നല്‍കി, കള്ളനെതിരേ ബലാത്സംഗത്തിനും മോഷണത്തിനും കേസ്

മോഷണത്തിനായി വീട്ടില്‍ കടന്ന കള്ളന്‍ വിലപിടിപ്പുള്ളതൊന്നും കണ്ടെത്താന്‍ കഴിയാത്തതിനാല്‍ വീട്ടുകാരിയെ ചുംബിച്ച് കടന്നുകളഞ്ഞു. പോലീസ് അറസറ്റ്് ചെയ്ത യുവാവിനെതിരേ മോഷണത്തിനും ബലാത്സംഗത്തിനും പോലീസ് കേസെടുത്തു. മുംബൈയിലെ മലഡില്‍ കഴിഞ്ഞദിവസം നടന്ന സംഭവത്തില്‍ പ്രദേശവാസിയായ യുവാവാണ് പ്രതി. മലഡിലെ കുറാര്‍ പ്രദേശത്തെ വീട്ടില്‍ ആയിരുന്നു കള്ളന്‍ കയറിയത്. എന്നാല്‍ വീടിനുള്ളില്‍ ഇയാള്‍ക്ക് വിലപിടിച്ചതൊന്നും കണ്ടെത്താന്‍ കഴിയാതെ വരികയായിരുന്നു. സംഭവത്തില്‍ പിന്നീട് യുവതി നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. യുവാവിനെ പിന്നീട് കണ്ടെത്തുകയും ചെയ്തു. ജനുവരി 3 ന് രാത്രിയിലായിരുന്നു Read More…