Celebrity

കേരളത്തിന്റെ ആയുർവേദ മഹിമയിൽ നടി കീർത്തി കുൽഹാരി; പഞ്ചകർമ്മ ചികിത്സയിലൂടെയുള്ള മാറ്റം തുറന്നുപറഞ്ഞ് താരം!

തുടർച്ചയായ ജോലിത്തിരക്കുകൾക്കും മാനസിക സമ്മർദ്ദങ്ങൾക്കും ശേഷം താൻ എടുത്ത ചെറിയൊരു ഇടവേളയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രശസ്ത നടി കീർത്തി കുൽഹാരി. ഇതിന്റെ ഭാഗമായി കേരളത്തിലെ വെൽനസ് റിസോർട്ടിൽ വെച്ച് പഞ്ചകർമ്മ ചികിത്സ പൂർത്തിയാക്കിയ വിവരം താരം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു. തന്റെ ആദ്യ നിർമ്മാണ സംരംഭത്തിന്റെ ജോലിത്തിരക്കുകൾ മൂലം അനുഭവിച്ച ശാരീരികവും മാനസികവുമായ പ്രയാസങ്ങളെക്കുറിച്ചും താരം കുറിച്ചിട്ടുണ്ട്. “ചില സമയങ്ങളിൽ ഇത്തരം തിരക്കുകളിൽ നിന്ന് മാറിനിൽക്കുക എന്നത് മാത്രമാണ് ഒരേയൊരു വഴി” എന്ന് കീർത്തി കുറിച്ചു. കുറച്ചുകാലമായി പഞ്ചകർമ്മ ചികിത്സ Read More…