ചണ്ഡീഗഡ്: ആറു വയസുകാരിയെ വെള്ളത്തില്‍ മുക്കിക്കൊന്ന സംഭവത്തില്‍ അറസ്‌റ്റിലായ സ്‌ത്രീ സ്വന്തം മകന്‍ ഉള്‍പ്പെടെ മറ്റു മൂന്നു കുട്ടികളെക്കൂടി കൊലപ്പെടുത്തിയിട്ടുണ്ടെന്നു ഹരിയാന പോലീസ്. വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ വിധി എന്ന ആറു വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പാനിപ്പത്ത് സ്വദേശി പൂനത്തിനെയാണ് ഇന്നലെ അറസ്‌റ്റ് ചെയ്‌തത്. കുട്ടികളുടെ സൗന്ദര്യത്തില്‍ അസൂയ തോന്നിയാണ് ഇവര്‍ മൂന്ന് പെണ്‍കുട്ടികളെ വെള്ളത്തില്‍ മുക്കിക്കൊല്ലുകയും കുറ്റകൃത്യം മറച്ചുവയ്‌ക്കാന്‍ മകനെ കൊല്ലുകയും ചെയ്‌തതെന്നു പോലീസ് പറഞ്ഞു.2023-ലാണ് ഇവര്‍ സ്വന്തം മകനെയും രണ്ടു പെണ്‍കുട്ടികളെയും കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. Read More…

