Lifestyle

മിന്നിത്തിളങ്ങുന്ന ചർമ്മത്തിന് 3,000 വർഷം പഴക്കമുള്ള ആയുർവേദ വിദ്യ; നാൽപാമരാദി തൈലത്തിന്റെ രഹസ്യം?

ചർമ്മസംരക്ഷണത്തിനായി ഇന്ന് പലരും കൃത്രിമ മാർഗ്ഗങ്ങൾ ഉപേക്ഷിച്ച് പ്രകൃതിദത്തമായ വഴികൾ തേടുകയാണ്. ഈ മാറ്റത്തിനിടയിൽ, കേരളത്തിന്റെ സ്വന്തം ആയുർവേദ കൂട്ടായ ‘നാല്പാമരാദി തൈലം’ ഇപ്പോൾ ലോകമെമ്പാടും തരംഗമാവുകയാണ്. ചർമ്മത്തിന് തിളക്കം നൽകാനും സൂര്യപ്രകാശം മൂലമുണ്ടാകുന്ന കരിവാളിപ്പ് മാറ്റാനുമുള്ള ഇതിന്റെ കഴിവാണ് ഇൻഫ്ലുവൻസർമാരെയും ചർമ്മസംരക്ഷണ പ്രേമികളെയും ഇതിലേക്ക് ആകർഷിക്കുന്നത്. 3,000 വർഷത്തോളം പഴക്കമുള്ള ഈ ആയുർവേദ കൂട്ട് കേരളത്തിന്റെ പാരമ്പര്യത്തിൽ അധിഷ്ഠിതമാണ്. പേരാൽ, അരയാൽ, അത്തി, ഇത്തി എന്നീ നാല് പവിത്രമായ മരങ്ങളുടെ തൊലികൾ ചേർത്താണ് ഇത് തയ്യാറാക്കുന്നത്. Read More…