Featured Lifestyle

” കുറ്റബോധം തോന്നുന്നു”; പ്രവാസജീവിതം ഉപേക്ഷിച്ച് നാട്ടിലെത്തിയ മലയാളി പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പ്!

വിദേശത്തുനിന്നും സ്വന്തം നാട്ടിലേക്ക് മടങ്ങുന്നത് പലർക്കും പല കാരണങ്ങള്‍കൊണ്ടും വലിയൊരു സമാധാനവും ആശ്വാസവുമാണ് . യുകെയിൽ ജോലി ചെയ്യുന്ന 25 കാരനായ വിഷ്ണു വിദ്യാധരൻ എന്ന കണ്ടന്റ് ക്രിയേറ്റർ, ലണ്ടനിൽ നിന്ന് കേരളത്തിലെ തന്റെ ഗ്രാമത്തിലെത്തുമ്പോൾ അനുഭവിക്കുന്ന ശാന്തവും ലളിതവുമായ ജീവിതമാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ കാണിക്കുന്നത്. പച്ചനിറഞ്ഞ നെൽവയലുകളുടെ മനോഹരമായ ദൃശ്യങ്ങളോടെയാണ് വീഡിയോ ആരംഭിക്കുന്നത്. തന്റെ മാതാപിതാക്കൾ ഇപ്പോഴും അവിടെ പച്ചക്കറികളും ഫലവർഗ്ഗങ്ങളും സ്വയം ഉത്പാദിപ്പിച്ച് ജീവിക്കുന്ന രീതി അദ്ദേഹം വീഡിയോയിൽ കാണിച്ചുതരുന്നുണ്ട്. അവരുടെ വീട്ടുപറമ്പിൽ Read More…

Featured Lifestyle

ഇതാ ലംബോർഗിനി, മെയ്ഡ് ഇന്‍ കേരളാ ! സ്ക്രാപ്പ് ഉപയോഗിച്ച് ആഡംബര കാർ നിർമ്മിച്ച് യുവാവ് -വീഡിയോ

ലംബോർഗിനി സ്വന്തമാക്കുക എന്ന തന്റെ സ്വപ്നം പൂർത്തിയാക്കാൻ, കേരളത്തിൽ നിന്നുള്ള ബിബിൻ എന്ന യുവാവ് സ്വന്തം ഗാരേജിൽ നിര്‍മ്മിച്ചത് ആഡംബര കാർ. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം യഥാർത്ഥ ലംബോർഗിനി വാങ്ങാൻ കഴിയാതിരുന്നതുകൊണ്ട്, സ്വന്തം വീട്ടുമുറ്റത്ത് അതിന്റെ ഇന്ത്യൻ പതിപ്പ് നിർമ്മിക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. ബിബിന്റെ ശ്രമങ്ങൾ ഫലം കണ്ടു, ഇപ്പോൾ അദ്ദേഹത്തിന്റെ കഥ യൂട്യൂബറായ അരുൺ സ്മോക്കിയിലൂടെ ആയിരക്കണക്കിന് നെറ്റിസൺസിലേക്ക് എത്തിയിരിക്കുകയാണ്. കേരളത്തിലെ ഒരു കമ്പനിയിലെ ക്വാളിറ്റി അഷ്വറൻസ് (QA) വിഭാഗത്തിൽ ജോലി ചെയ്യുന്ന ബിബിൻ, തന്റെ Read More…