കാഞ്ഞങ്ങാട്: ഇതരസംസ്ഥാന തൊഴിലാളിക്ക് കളഞ്ഞുകിട്ടി പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച മൊബൈൽ ഫോൺ മോഷ്ടിച്ച് വിറ്റ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. ചന്തേര പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറും നീർച്ചാൽ സ്വദേശിയുമായ വൈ. ബൈജുവിനെതിരെയെ (41) ആണ് കേസെടുത്തത്. കഴിഞ്ഞ എട്ടിനാണ് ചന്തേര പൊലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളിക്ക് റോഡിൽനിന്ന് പതിനായിരം രൂപയോളം വരുന്ന റെഡ്മി നോട്ട് 9 പ്രോ മൊബൈൽ ഫോൺ കളഞ്ഞുകിട്ടിയത്. ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിക്കാനായി ഇയാൾ ഫോൺ ചന്തേര പൊലീസ് Read More…

