കട്ടപ്പന: നാലു മാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ അസം സ്വദേശികളായ മാതാപിതാക്കളും ഇടനിലക്കാരനും അറസ്റ്റിലായി. ഇടുക്കി കഞ്ഞിക്കുഴിയിൽ ജോലി ചെയ്‌തിരുന്ന ദമ്പതികളാണ് കുഞ്ഞിനെ രണ്ടര ലക്ഷം രൂപയ്ക്ക് വിൽക്കാൻ ശ്രമം നടത്തിയത്. തൊഴിലാളികളെ എത്തിച്ചു നൽകുന്ന അസം സ്വദേശി ജാദു ഗോഗോയ്, കുഞ്ഞിന്റെ മാതാപിതാക്കൾ എന്നിവരെയാണ് കട്ടപ്പന പോലീസ് പിടികൂടിയത്. മൂന്നു മക്കളുള്ള ഈ ദമ്പതികളുടെ മറ്റു രണ്ടു കുട്ടികൾ നിലവിൽ അസമിൽ ബന്ധുവിന്റെ സംരക്ഷണയിലാണ് വളരുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നാണ് ദമ്പതികൾ ഇടനിലക്കാരനെ Read More…

