ബോളിവുഡില്‍ ഇപ്പോള്‍ ഇങ്ങിനെയൊരു സംഭാഷണം നടക്കുന്നുണ്ട്. മെയ് 30 ന് ‘കരാട്ടെ കിഡ്‌സ്: ലെജന്‍ഡ്‌സി’ന്റെ റിലീസിന് മുന്നോടിയായി സിനിമയുടെ നിര്‍മ്മാതാക്കള്‍ ഇന്ത്യന്‍ ആക്ഷന്‍താരം അജയ് ദേവ്ഗണും ആക്ഷന്‍ മാസ്റ്റര്‍ ജാക്കി ചാനും തമ്മിലുള്ള ഒരു നര്‍മ്മ സംഭാഷണത്തിന്റെ വീഡിയോ പങ്കിട്ടു. ഇത് ഒരു സഹകരണത്തെക്കുറിച്ചുള്ള സൂചനയായിട്ടാണ് കണക്കാക്കുന്നത്. വീഡിയോയില്‍, ഇരുവരും ഒരു ബോളിവുഡ് സിനിമയില്‍ സഹകരിക്കണമെന്ന് ജാക്കി കളിയായി നിര്‍ദ്ദേശിക്കുന്നു. അജയ് ദേവ് ഗണ്‍ ആക്ഷന്റെ ചുമതല ഏറ്റെടുക്കണ മെന്നും തനിക്ക് നൃത്തം ചെയ്യണമെന്നും ജാക്കിചാന്‍ പറയുന്നു. Read More…

