തിരുവനന്തപുരം: തൃശൂരിലെ പ്രമുഖ സിനിമാ തിയേറ്ററായ രാഗം തിയേറ്റർ ഉടമ സുനിലിനെ വധിക്കാൻ ശ്രമിച്ച കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതി തിരുവനന്തപുരത്ത് വെച്ച് പോലീസിന്റെ പിടിയിലായി. പത്തനംതിട്ട കൊടുമൺ അങ്ങാടിക്കൽ വടക്ക് സ്വദേശിയായ കാർത്തിക് (30) ആണ് അറസ്റ്റിലായത്. ക്രിമിനൽ ലോകത്ത് ‘കിച്ചു’ എന്നറിയപ്പെടുന്ന ഇയാൾക്കെതിരെ കൊലപാതകശ്രമം, മോഷണം, കുഴൽപ്പണം, സ്വർണ്ണക്കടത്ത് തുടങ്ങി നിരവധി കേസുകളുണ്ട്. ഇയാൾ ഒരു ക്വട്ടേഷൻ സംഘത്തിലെ പ്രധാനിയാണെന്നും മിക്ക കേസുകളും തൃശൂർ ജില്ലയിലാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും പോലീസ് അറിയിച്ചു. Read More…

