Oddly News

‘നന്ദി ബൈക്ക്’! കൻവാർ യാത്രയിൽ വൈറലായി ശിവഭക്തരുടെ വെറൈറ്റി ബൈക്ക് മോഡിഫിക്കേഷൻ- വീഡിയോ

കാൻവാർ യാത്രയ്ക്കിടെ ഭക്തർ സഞ്ചരിച്ച പ്രത്യേകമായി അലങ്കരിച്ച ഒരു മോട്ടോർ സൈക്കിൾ വലിയ ശ്രദ്ധ നേടുകയാണ്. ശിവന്റെ വാഹനമായ നന്ദിയുടെ രൂപത്തിലേക്ക് മാറ്റിയെടുത്ത മോട്ടോർ സൈക്കിളിലാണ് രണ്ട് ഭക്തർ യാത്ര ചെയ്തത്. ഈ വിചിത്രമായ വാഹനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ വലിയ രീതിയിൽ പ്രചരിക്കുകയും ആളുകൾക്കിടയിൽ ചർച്ചയാവുകയും ചെയ്തു. നന്ദിയുടെ രൂപ സാദൃശ്യം നൽകുന്നതിനായി മോട്ടോർ സൈക്കിളിൽ വലിയ രീതിയിലുള്ള മാറ്റങ്ങളാണ് വരുത്തിയത്. വാഹനത്തിന് ചുറ്റും കാളയുടെ ശരീരത്തെ ഓർമ്മിപ്പിക്കുന്ന വെളുത്ത രോമം പോലുള്ള Read More…

Oddly News

പരീക്ഷയിൽ ഉയർന്ന മാർക്ക്, സംവരണമില്ല, ജോലി കിട്ടിയില്ല; 61 ലിറ്റർ ഗംഗാജലവുമായി കൻവാർ യാത്ര നടത്തി യുവതി- വീഡിയോ

ഉത്തർപ്രദേശിലെ ജേവാർ സ്വദേശിയായ മാൻസി രാജ്‌പുത് എന്ന യുവതി ഭഗവാൻ ശിവനോടുള്ള ഭക്തിയുടെ ഭാഗമായി 61 ലിറ്റർ ജലവും പേറി കാൻവാർ യാത്ര നടത്തുകയാണ്. സ്ത്രീകൾക്ക് പ്രയാസകരമായ ജോലികൾ ചെയ്യാൻ കഴിയില്ലെന്ന് വിശ്വസിക്കുന്നവർക്കുള്ള മറുപടി കൂടിയാണ് തന്റെ ഈ കഠിനമായ യാത്രയെന്ന് മാൻസി പറയുന്നു. സർക്കാർ ജോലി നേടാനുള്ള നിരന്തരമായ ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് കഠിനമായ ഈ തീർത്ഥാടനം നടത്താൻ താൻ തീരുമാനിച്ചതെന്ന് മാൻസി വ്യക്തമാക്കി. കഴിഞ്ഞ മൂന്നോ നാലോ വർഷമായി യുപി പോലീസ് റിക്രൂട്ട്‌മെന്റ് പരീക്ഷ Read More…

Oddly News

“അവനെ രക്ഷിക്കൂ, 5 ലക്ഷം തരാം” ഗംഗയിലെ ശക്തമായ ഒഴുക്കിൽപ്പെട്ട സഹോദരനായി യാചിക്കുന്ന ഏട്ടന്റെ നെഞ്ചുലയ്ക്കുന്ന വീഡിയോ

ഗംഗാനദിയുടെ ശക്തമായ ഒഴുക്കിൽപ്പെട്ട് ഒഴുകിപ്പോയ അനിയനെ രക്ഷിക്കുന്നവർക്ക് 5 ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞ് കരഞ്ഞുവിളിക്കുന്ന ഏട്ടന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ നടുക്കമുണ്ടാക്കിയിരിക്കുകയാണ്. ഉത്തരാഖണ്ഡിലെ തെഹ്‌രി ഗഡ്‌വാൾ ജില്ലയിലുള്ള ദേവപ്രയാഗിൽ നിലവിൽ നടക്കുന്ന കാവഡ് യാത്രയ്ക്കിടെ ശനിയാഴ്ചയാണ് ഈ ദാരുണ സംഭവം നടന്നത്. നദിയിൽ കുളിക്കാനിറങ്ങിയ കാവഡ് തീർത്ഥാടകനായ യുവാവ് പെട്ടെന്ന് ഒഴുക്കിൽപ്പെടുകയായിരുന്നു. സഹോദരൻ ഒഴുക്കിൽപ്പെടുന്നത് കണ്ട് ഒന്നും ചെയ്യാനാകാതെ കരയിൽ നിന്ന ഏട്ടൻ ചുറ്റുമുള്ളവരോട് സഹായത്തിനായി അപേക്ഷിക്കുകയായിരുന്നു. “5 ലക്ഷം രൂപ തരാം, എന്റെ Read More…

Featured Good News

പ്രാർഥിച്ചു കിട്ടിയ രണ്ടുമാസം പ്രായമുള്ള മകളെ നെഞ്ചോടു ചേർത്ത് പിതാവിന്റെ അപൂർവ തീർഥാടന യാത്ര! ഹൃദയം തൊടും വീഡിയോ

നടന്നുകൊണ്ടിരിക്കുന്ന ശ്രാവണി മേളയിൽ രണ്ടുമാസം പ്രായമുള്ള മകളുമായി പിതാവ് നടത്തുന്ന അപൂർവ്വ തീർത്ഥാടനം ഭക്തരുടെ ശ്രദ്ധ കവരുകയാണ്. മുസാഫർപൂർ സ്വദേശിയായ മിഥിലേഷ് കുമാർ എന്ന ഭക്തനാണ് സുൽത്താൻഗഞ്ചിലെ അജ്ഗൈബിനാഥ് ധാമിൽ നിന്ന് ദേവ്ഘറിലെ ബാബാ വൈദ്യനാഥ് ധാമിലേക്ക് ‘ദണ്ഡവത്’ (ഭൂമിയിൽ വീണു നമസ്കരിച്ചുകൊണ്ടുള്ള യാത്ര) തീർത്ഥാടനം നടത്തുന്നത്. ഈ കഠിനമായ യാത്രയിൽ അദ്ദേഹത്തിന്റെ പിഞ്ചുമകളും ഒരു പ്രത്യേക ‘ഡോളിയിൽ’ അദ്ദേഹത്തിനൊപ്പം സഞ്ചരിക്കുന്നുണ്ട്. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, റോഡിൽ കിടന്ന് പൂർണ്ണമായി പ്രണമിച്ച്, പിന്നീട് എഴുന്നേറ്റുനിന്ന് Read More…