Featured Good News

ഭീകരവാദികളിൽനിന്ന് ആപ്പിളിന് സുരക്ഷയൊരുക്കിയ മിടുക്കി; ആരാണ് ഫോർബ്സ് പട്ടികയിൽ ഇടംപിടിച്ച കല്യാണി രാമദുർഗം?

കോർപ്പറേറ്റ് കരിയർ ഉപേക്ഷിച്ച് സംരംഭകത്വത്തിലേക്ക് ചുവടുവെച്ച ഇന്ത്യൻ വംശജയായ സാങ്കേതിക വിദഗ്ധയാണ് കല്യാണി രാമദുർഗം. ഫിനാൻഷ്യൽ ടെക്നോളജി (Fintech), ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) എന്നിവ സമന്വയിപ്പിച്ചുകൊണ്ട് കല്യാണി വികസിപ്പിച്ചെടുത്ത പരിഹാരങ്ങൾ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടിയ കല്യാണിക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും മെഷീൻ ലേണിംഗിലുമായിരുന്നു താൽപ്പര്യം. ഡാറ്റാ സിസ്റ്റംസ്, ഓട്ടോമേഷൻ, സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് എന്നിവയിൽ മികച്ച അക്കാദമിക് പശ്ചാത്തലമുള്ള കല്യാണി, തന്റെ പ്രായോഗിക അറിവ് ഏറെയും നേടിയത് ജോലിസ്ഥലത്തെ വെല്ലുവിളികൾ ഏറ്റെടുത്തുകൊണ്ടായിരുന്നു. ആപ്പിളിലെ നിർണ്ണായക ദൗത്യം Read More…