കാക്കനാട്: കുടുംബ വഴക്കിനെത്തുടർന്ന് ഭാര്യയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ പത്തനംതിട്ട സ്വദേശിയായ ഭർത്താവ് അനിൽകുമാറിനെ കാക്കനാട് പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ ആലപ്പുഴ സ്വദേശിനി ജയശ്രീയെ (42) ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 8.45-ന് കാക്കനാട് അമ്പാടിമൂലയിലുള്ള സ്വകാര്യ ഹോസ്റ്റലിന് മുന്നിലായിരുന്നു കേസിനാസ്പദമായ സംഭവം. കാക്കനാട് സൺറൈസ് ആശുപത്രിയിലെ ജീവനക്കാരാണ് രണ്ടുപേരും. ഹോസ്റ്റലിൽ താമസിച്ചിരുന്ന രണ്ടാം ഭാര്യയായ ജയശ്രീയെ കാത്തുനിന്ന അനിൽകുമാർ, ഇവർ പുറത്തേക്ക് വന്ന ഉടൻ Read More…

