മനാമ നടക്കുന്ന ഏഷ്യൻ യൂത്ത് ഗെയിംസിൽ പാക്കിസ്ഥാൻ കബഡി ടീം ക്യാപ്റ്റനുമായി ഹസ്തദാനത്തിനു തയാറാവാതെ ഇന്ത്യൻ ക്യാപ്റ്റൻ ഇഷാന്ത് രതീ. ബഹ്‍റെയ്നിൽ നടന്ന കബഡി മത്സരത്തിനു മുന്നോടിയായി ഇരു ടീമുകളുടെയും ക്യാപ്റ്റൻമാർ റഫറിയോടു സംസാരിക്കുന്നതിനിടെയായിരുന്നു നാടകീയ സംഭവം. ഹസ്തദാനത്തിനായി പാക്ക് താരം കൈനീട്ടിയെങ്കിലും ഇന്ത്യൻ ക്യാപ്റ്റൻ കണ്ടഭാവം നടിച്ചില്ല. പാക്ക് ക്യാപ്റ്റൻ കുറച്ചു നേരം കാത്തുനിന്നെങ്കിലും ഇന്ത്യൻ ക്യാപ്റ്റൻ റഫറിയോടു സംസാരിക്കുന്നതു തുടരുകയായിരുന്നു. മാച്ച് ഓഫിഷ്യൽസുമായി ഹസ്തദാനം ചെയ്ത ഇന്ത്യൻ ക്യാപ്റ്റൻ പാക്ക് താരത്തെ മാത്രമാണ് ഒഴിവാക്കിയത്. Read More…

