Celebrity

നിങ്ങൾക്ക് വേണ്ടത് TRP അല്ലേ?; ഭാ​ഗ്യരാജിന്റെ മൃതദേഹം ഇറക്കാൻ സമ്മതിക്കാതെ മാധ്യമക്കൂട്ടം, പൊട്ടിത്തെറിച്ച് നടി രാധിക

തെന്നിന്ത്യൻ സിനിമയെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയ ഒന്നായിരുന്നു പ്രശസ്ത നടനും സംവിധായകനുമായ ഭാഗ്യരാജിന്റെ വേർപാട്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. പ്രിയപ്പെട്ട കലാകാരനെ അവസാനമായി ഒരുനോക്ക് കാണാൻ നിരവധി ആളുകളാണ് അദ്ദേഹത്തിന്റെ വീട്ടിലേക്ക് എത്തിയത്. ഇവിടെ നിന്നുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിനിടയിൽ, മാധ്യമങ്ങളോട് കൈകൂപ്പി വൈകാരികമായി സംസാരിക്കുന്ന നടി രാധിക ശരത്കുമാറിന്റെ വീഡിയോ ഇപ്പോൾ ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. ഭാഗ്യരാജിന്റെ ഭൗതികശരീരം ആംബുലൻസിൽ വീട്ടിലേക്ക് എത്തിച്ചപ്പോഴായിരുന്നു ആ സംഭവം നടന്നത്. എന്നാൽ ആംബുലൻസിൽ നിന്നും മൃതദേഹം Read More…