Featured Good News

പ്രസവത്തിനു ശേഷം ദാനം ചെയ്തത് 60 ലിറ്റർ മുലപ്പാൽ, മഹാദാനത്തിന്റെ ഭാഗമാകണമെന്ന് ജ്വാല ഗുട്ട, അഭിനന്ദന പ്രവാഹം

പ്രസവത്തിന് ശേഷം ഹൈദരാബാദിലെയും ചെന്നൈയിലെയും സർക്കാർ ആശുപത്രികളിലേക്ക് 60 ലിറ്ററോളം മുലപ്പാൽ ദാനം ചെയ്ത് ഇന്ത്യൻ ബാഡ്മിന്റൻ താരം ജ്വാല ഗുട്ട മാതൃകയായി. തനിക്ക് പെൺകുഞ്ഞ് പിറന്നതിന് പിന്നാലെയാണ് ഈ തീരുമാനമെടുത്തതെന്ന് ജ്വാല എക്സ് പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ചു. ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിൽ (എൻഐസിയു) കഴിയുന്ന കുഞ്ഞുങ്ങൾക്കായി പ്രസവശേഷം ഒരു വർഷത്തോളമാണ് താൻ പാൽ ദാനം ചെയ്തതെന്നും താരം വെളിപ്പെടുത്തി. കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന ജ്വാലയുടെ ഈ പ്രവൃത്തിയെ അഭിനന്ദിച്ച് സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് രംഗത്തെത്തിയത്. Read More…