2025-ൽ മേഘാലയയിൽ ഹണിമൂണിനിടെ ഭർത്താവ് രാജ രഘുവംശിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സോനം രഘുവംശിക്ക് കോടതി ജാമ്യം അനുവദിച്ചു. മുൻപ് മൂന്ന് തവണ ജാമ്യാപേക്ഷ തള്ളിയിരുന്നെങ്കിലും, ഇത്തവണ നിയമരേഖകളിലെ ഒരു ‘സാങ്കേതിക പിശക്’ കാരണമാണ് സോനത്തിന് ജാമ്യം ലഭിച്ചതെന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു. ഭാരതീയ ന്യായ സംഹിത പ്രകാരം കൊലപാതക കുറ്റത്തിന് സെക്ഷൻ 103 (1) ആണ് ചുമത്തേണ്ടത്. എന്നാൽ സോനത്തിന്റെ അറസ്റ്റ് രേഖകളിൽ സെക്ഷൻ 403 (1) എന്നാണ് രേഖപ്പെടുത്തിയിരുന്നത്. നിലവിലെ നിയമമനുസരിച്ച് BNS-ൽ ഇത്തരമൊരു Read More…
Tag: JusticeSystem
അയൽക്കാരനെ ‘പേടിപ്പിക്കാൻ’ മൈക്കിലൂടെ പ്രേതകഥകൾ ! ഒടുവിൽ കോടതിയിൽ കുടുങ്ങി
ചൈനയിൽ അയൽവാസികൾ തമ്മിലുള്ള തർക്കം അസാധാരണമായ ഒരു പ്രതികാര നടപടിയിലേക്ക് നീങ്ങിയത് വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ്. തന്നെ ശല്യം ചെയ്ത അയൽക്കാരനോടുള്ള ദേഷ്യം തീർക്കാൻ ഒരാൾ മണിക്കൂറുകളോളം ഉച്ചഭാഷിണിയിൽ പ്രേതകഥകൾ വെച്ചതാണ് വിവാദമായത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്ത ഈ സംഭവം ഇപ്പോൾ കോടതിക്ക് മുന്നിലെത്തിയിരിക്കുകയാണ്. ഗ്യാങ്‌ഷു പ്രവിശ്യയിലെ ലു എന്നയാളും സുഹൃത്തും ചേർന്ന് അയൽവാസിയായ സീ എന്ന വ്യക്തിയുമായുള്ള തർക്കത്തെത്തുടർന്നാണ് ഈ ‘പ്രേത പ്രതികാരം’ തുടങ്ങിയത്. ഇവർ വീടിന്റെ ചുവരിലായി ഒരു ഉച്ചഭാഷിണി സ്ഥാപിച്ച് Read More…


