കുട്ടികളുടെ ജങ്ക് ഫുഡ് കഴിക്കുന്ന ശീലം മാറ്റാൻ ഒരു പിതാവ് ചെയ്ത വ്യത്യസ്തമായ പരീക്ഷണം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. കുട്ടികളെ ഭയപ്പെടുത്തി നല്ല ശീലങ്ങൾ പഠിപ്പിക്കുന്നത് ശരിയായ രീതിയാണോ എന്ന കാര്യത്തിൽ ആളുകൾക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയരുന്നത്. അർച്ചന സിംഗ് എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് പങ്കുവെച്ച വീഡിയോയിൽ, പിതാവ് മകളുടെ വയറ്റിൽ വ്യാജ അൾട്രാസൗണ്ട് സ്കാനിംഗ് നടത്തുന്നതാണ് കാണാൻ കഴിയുന്നത്. ലാപ്ടോപ്പുമായി ബന്ധിപ്പിച്ച ഒരു മൗസ് സ്കാനറായി ഉപയോഗിച്ച് അദ്ദേഹം കുട്ടിയുടെ വയറിലൂടെ ചലിപ്പിക്കുന്നു. Read More…

