ചങ്ങനാശേരി: പതിനെട്ടുകാരൻ കാറിൽ അമിതവേഗത്തിൽ പാഞ്ഞ് ഒട്ടേറെ വാഹനങ്ങളിൽ ഇടിച്ച് നിരവധി പേർക്ക് പരുക്കേറ്റു. പായിപ്പാട് മുതൽ തെങ്ങണ കണ്ണവട്ട വരെയാണ് യുവാവ് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ച് വാഹനം ഓടിച്ചത്. അപകടത്തിൽ ടയർ പൊട്ടിയിട്ടും കാർ റോഡിലൂടെ തീ പറത്തി മുന്നോട്ട് പാഞ്ഞു. തുടർന്ന് മറ്റു വാഹനങ്ങളിൽ പിന്തുടർന്നെത്തിയ നാട്ടുകാരാണ് കാർ തടഞ്ഞുനിർത്തി പതിനെട്ടുകാരനെ പൊലീസിന് കൈമാറിയത്. ഇന്നലെ വൈകിട്ട് ആറരയോടെയാണ് നാടിനെ നടുക്കിയ ഈ സംഭവമുണ്ടായത്. തിരുവല്ല സ്വദേശിയായ ഗോകുൽ വിനുവാണ് അപകടകരമായി കാറോടിച്ചിരുന്നത്. ആശാരിമുക്ക് Read More…

