ഉത്തരാഖണ്ഡിന്റെ തലസ്ഥാനമായ ഡെറാഡൂണിൽ പത്ത് ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണ-വജ്ര ആഭരണങ്ങൾ മോഷ്ടിച്ച കേസ് ഒരു വർഷത്തിന് ശേഷം തെളിഞ്ഞു. മോഷ്ടിച്ച ആഭരണങ്ങൾ ധരിച്ച് പ്രതി ഇൻസ്റ്റാഗ്രാമിൽ റീൽസ് പോസ്റ്റ് ചെയ്തതോടെയാണ് മോഷണവിവരം പുറത്തുവന്നത്. ഡെറാഡൂണിലെ ഐടി പാർക്കിന് സമീപമുള്ള സിക്ക കിമായ ഗ്രീൻസിൽ താമസിക്കുന്ന നിതീഷ വാട്സ് ആണ് പോലീസിൽ പരാതി നൽകിയത്. ഒരു വർഷം മുൻപ് ജാഖനിലെ ഭാഗീരഥി പുരത്തുള്ള ഡൂൺ റിപ്പബ്ലിക് അപ്പാർട്ട്മെന്റിൽ താമസിക്കുമ്പോഴാണ് ഇവരുടെ ആഭരണങ്ങൾ നഷ്ടപ്പെടുന്നത്. രണ്ട് വജ്ര മോതിരങ്ങൾ, Read More…

