സാമ്പത്തിക പ്രതിസന്ധികളെ അതിജീവിച്ച് തങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുകയും മാതാപിതാക്കൾക്ക് അഭിമാനമാവുകയും ചെയ്തിരിക്കുകയാണ് ബിഹാറിലെ ഗയ ജില്ലയിൽ നിന്നുള്ള രണ്ട് സഹോദരന്മാർ. വർഷങ്ങൾ നീണ്ട കഠിനാധ്വാനത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകാനായി പിതാവ് നടത്തിയ ത്യാഗങ്ങളുടെയും ഫലമാണ് ഇവരുടെ ഈ വിജയം. സഹോദരന്മാരിൽ ഒരാളായ സോനു രാജ് ഡോക്ടറാകാൻ ഒരുങ്ങുമ്പോൾ, മറ്റൊരാളായ മോനു രാജ് എഞ്ചിനീയറിംഗ് പഠനത്തിനാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. രാജസ്ഥാനിലെ കോട്ടയിലുള്ള അലൻ കരിയർ ഇൻസ്റ്റിറ്റ്യൂട്ടിൽ (ALLEN Career Institute) വെച്ചാണ് ഇരുവരും പ്രവേശന പരീക്ഷകൾക്കായി തയ്യാറെടുത്തത്. Read More…

