“മനസ്സുണ്ടെങ്കിൽ മാർഗ്ഗവുമുണ്ട്” എന്ന പ്രശസ്തമായ ചൊല്ല് വെറുതെയുണ്ടായ ഒന്നല്ല. അസാധ്യമായ കാര്യങ്ങളെ തങ്ങളുടെ കഠിനാധ്വാനം കൊണ്ട് സാധ്യമാക്കി മാറ്റിയ പ്രതിഭകളുടെ ജീവിതാനുഭവങ്ങളിൽ നിന്നാണ് ഇത്തരം പൊൻവാക്കുകൾ പിറവിയെടുക്കുന്നത്. മുംബൈ സ്വദേശിയായ ജയ് കുമാര്‍ വൈദ്യയുടെ ജീവിതവും ഇതിനൊരു മികച്ച ഉദാഹരണമാണ്. ഇന്ന് നാസയിലെ (NASA) പ്രമുഖ എഞ്ചിനീയർമാരിൽ ഒരാളാണ് ജയ് കുമാര്‍. നാസയുടെ ഗൊദാർദ് സ്പേസ് ഫ്ലൈറ്റ് സെന്ററിലെ പ്ലാനറ്ററി എൻവയോൺമെന്റ്സ് ലബോറട്ടറിയിൽ ഗ്രൗണ്ട് സപ്പോർട്ട് എക്യുപ്‌മെന്റ് എഞ്ചിനീയറിംഗ് ലീഡ്, ഗ്രൗണ്ട് സിസ്റ്റംസ് ഓപ്പറേഷൻസ് ലീഡ് എന്നീ Read More…

