യു എസ് ജഡ്ജിയായി നിയമിതയായ ആദ്യ തെലുങ്കു സ്വദേശിയാണ് ജയ ബാഡിഗ. കലിഫോര്‍ണിയയിലെ സാക്രമെന്റോ കൗണ്ടി സുപ്പിരിയര്‍ കോടതി ജഡ്ജിയായിയാണ് ജയയ്ക്ക് നിയമനം ലഭിച്ചത്. എന്നാല്‍ ഈ നിയമനത്തേക്കാൾ വാര്‍ത്തയായത് ബാഡിഗയുടെ സത്യപ്രതിജ്ഞ വീഡിയോയായിരുന്നു. അമേരിക്കയില്‍ ജീവിക്കുകയും പൗരത്വം സ്വീകരിക്കുകയും ചെയ്തിട്ടും തന്റെ പൈതൃകത്തിനെയും സംസ്‌കാരത്തിനെയും മാതൃഭാഷയേയും ബാഡിഗ മുറുകെ പിടിച്ചു. ജഡ്ജിയായി നിയമിതയായ ശേഷം നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ തെലുങ്കിലാണ് അവര്‍ സ്വാഗതം പറഞ്ഞത്. അസതോ മാ സദ്ഗമയ എന്ന സംസ്കൃത ശ്ലോകത്തോടെയായിരുന്നു പ്രസംഗം അവസാനിപ്പിച്ചത്. Read More…