2022-ൽ വിവാഹമോചനം നേടിയ ജാപ്പനീസ് ദമ്പതികൾ ലഖ്നൗവിൽ വെച്ച് പരമ്പരാഗത ഹൈന്ദവ ആചാരപ്രകാരം വീണ്ടും വിവാഹിതരായി. നവംബർ 23-ന് ഗോമതി നഗറിലെ രാധാ-കൃഷ്ണ ക്ഷേത്രത്തിൽ വെച്ച് തങ്ങളുടെ മൂന്ന് മക്കളുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് ഹിരോ ചിഹാരയും ഷിസുവും വിവാഹിതരായത്. 2023-ൽ വീണ്ടും ഒന്നിച്ച ഈ ദമ്പതികൾ, ഇന്ത്യൻ സംസ്കാരത്തോടും പാരമ്പര്യങ്ങളോടുമുള്ള ആദരവ് കാരണമാണ് തങ്ങളുടെ വിവാഹവേദിയായി ഇന്ത്യയെ തിരഞ്ഞെടുത്തത്. ഹൈന്ദവ ആചാരപ്രകാരം വിവാഹം കഴിക്കാനുള്ള ഇവരുടെ തീരുമാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്. Read More…

