മധ്യപ്രദേശിലെ റേവയിൽ നിന്നുള്ള ബി.ജെ.പി എം.പി ജനാർദ്ദൻ മിശ്ര വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്. എന്നാൽ ഇത്തവണ രാഷ്ട്രീയം പറയുന്ന പ്രസംഗങ്ങളുടെയോ പാർലമെൻ്റിലെ ചർച്ചകളുടെയോ പേരിലല്ല അദ്ദേഹം വാർത്തകളിൽ നിറഞ്ഞത്. തൻ്റെ നഗ്നകരങ്ങൾ കൊണ്ട് എം.പി ടോയ്ലറ്റ് സീറ്റ് വൃത്തിയാക്കുന്ന വീഡിയോ വൈറലായതോടെയാണ് ഈ സംഭവം ചർച്ചയായത്. എം.പി തന്നെ നേരിട്ട് ടോയ്ലറ്റ് വൃത്തിയാക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ സോഷ്യൽ മീഡിയ റീൽസ് ചിത്രീകരിക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം ഇത് ചെയ്തതെന്ന വാദവും ഉയർന്നു വന്നിട്ടുണ്ട്. ഈ വീഡിയോ Read More…

