Crime

ഭക്തിഗാനത്തിന്റെ ശബ്ദത്തെച്ചൊല്ലി തർക്കം, പൂജാരിയെ നിലത്തിട്ട് ചവിട്ടിയും തല്ലിയും മർദ്ദനം; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ

ജയ്പൂർ: മതാചാരങ്ങളുടെ ഭാഗമായി പാട്ട് വച്ചതിന്റെ ശബ്ദത്തെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ജയ്പൂരിലെ ക്ഷേത്രത്തിനുള്ളിൽ പൂജാരിക്ക് ക്രൂരമായി മർദ്ദനമേറ്റു. ക്ഷേത്രത്തിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം 7.45-ഓടെ നിവാരു റോഡിലെ ഗണേഷ് നഗർ മെയിനിലുള്ള ശിവക്ഷേത്രത്തിലാണ് സംഭവം നടന്നത്. ക്ഷേത്രത്തിൽ വലിയ ശബ്ദത്തിൽ ഭക്തിഗാനങ്ങൾ വച്ചതിനെ അയൽപക്കത്തെ കുടുംബത്തിലെ ഒരു യുവാവ് ചോദ്യം ചെയ്തതാണ് തർക്കത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. പണ്ഡിറ്റ് രാമകൃഷ്ണ എന്ന പൂജാരിക്ക് നേരെയാണ് ആക്രമണമുണ്ടായത്. Read More…