പ്രണയം തുറന്നു പറയുന്ന ദിവസമാണല്ലോ വാലന്റൈന്‍സ് ഡേ. ഇത്തവണത്തെ പ്രണയദിനത്തില്‍ നിങ്ങള്‍ക്ക് ഇഷ്ടം തുറന്നു പറയാനായി സാധിച്ചില്ലെങ്കില്‍ വിഷമിക്കേണ്ട. പുരാതന നഗരമായ ഇസുമോയില്‍ ഒരു ക്ഷേത്രമുണ്ട്. ജാപ്പനീസ് വിശ്വാസമനുസരിച്ച് നന്നായി പ്രാര്‍ത്ഥിച്ചാല്‍ എത്ര നടക്കില്ലാത്ത പ്രണയവും പൂവണിയും. ലക്ഷക്കണക്കിന് ആളുകളാണ് ഒരോ വര്‍ഷവും ഇവിടെ വന്നു പ്രാര്‍ത്ഥിക്കുന്നത്. ജപ്പാനിലെ ഏറ്റവും പഴക്കമുള്ള ആരാധനാലയമായി കണക്കാക്കപ്പെടുന്ന ക്ഷേത്രമാണ് ഇസുമോ തൈഷ. എഡി 700 കളുടെ ആരംഭത്തില്‍ തന്നെ ഇതുണ്ടായിരുന്നു. ജപ്പാനിലെ പ്രിഫെക്ചറുകളില്‍ ഏറ്റവും കുറവ് ജനസംഖ്യയുള്ള സ്ഥലമാണ് ഷിമാനെയില്‍. Read More…