Oddly News

വധശിക്ഷാ വിധിയില്‍ 46വര്‍ഷം ജയിലില്‍; നിരപരാധി, അരനൂറ്റാണ്ടിന് ശേഷം 88കാരന് ​​മോചനം

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ​ലോകത്തില്‍ ഏറ്റവും കൂടുതല്‍ കാലം തടവില്‍കിടന്ന 88കാരന് അരനൂറ്റാണ്ടിലേറെക്കാലം കഴിഞ്ഞ് ജയില്‍മോചനം. 1968-ല്‍ മോഷണത്തിനും കൊലപാതകത്തിനും ശിക്ഷിക്കപ്പെട്ട ഇദ്ദേഹത്തിന് തന്റെ നിരപരാധിത്വം തെളിയിക്കാന്‍ വേണ്ടിവന്നത് 46 വര്‍ഷമായിരുന്നു. വധശിക്ഷയ്ക്ക് ആസ്പദമായ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന് കോടതി വിധിച്ചതോടെയാണ് ജപ്പാനില്‍ 88 കാരനായ മുന്‍ ബോക്‌സര്‍ ഇവാവോ ഹകമാഡയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത്. കേസില്‍ പുനരന്വേഷണത്തിന്റെ ഫലം അറിയാന്‍ കോടതിയില്‍ എത്താന്‍ പോലും അസുഖബാധിതനെ ആരോഗ്യം അനുവദിച്ചില്ല. എന്നാല്‍ അദ്ദേഹത്തിനുവേണ്ടി നിരന്തരം നിയമപോരാട്ടം നടത്തിയ 91 വയസ്സുള്ള സഹോദരി Read More…