Oddly News

ഭീതിയുടെ നിമിഷങ്ങൾ: ആകാശമധ്യേ തകർന്നു വീണ് വിമാനത്തിന്റെ ഉള്ളിലെ പാനലുകൾ; പ്രാർത്ഥനയോടെ യാത്രാക്കാർ! വീഡിയോ

ഇറാനിൽ വിമാനം അടിയന്തരമായി തിരിച്ചുവിളിച്ചിറക്കുന്നതിനിടെ വിമാനത്തിനുള്ളിലെ മേൽക്കൂര തകർന്നു വീണത് യാത്രക്കാരെ പരിഭ്രാന്തരാക്കി. ചൊവ്വാഴ്ച സെപെഹ്‌റാൻ എയർലൈൻസിന്റെ ബോയിംഗ് 737 വിമാനം മഷ്ഹദ് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തുമ്പോഴായിരുന്നു സംഭവം. വിമാനം ശക്തമായി കുലുങ്ങുന്നതിനിടെ മേൽക്കൂരയിലെ പാനലുകൾ യാത്രക്കാരുടെ തലയ്ക്കുമുകളിലേക്ക് തൂങ്ങിനിൽക്കുന്നതും, ഭയന്നുവിറച്ച ആളുകൾ നിലവിളിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം. സെപ്റ്റംബർ 15-ന് മഷ്ഹദിൽ നിന്ന് കെർമാൻഷാഹിലേക്ക് പുറപ്പെട്ട ആഭ്യന്തര വിമാനമാണ് ടേക്ക് ഓഫിന് തൊട്ടുപിന്നാലെ തകരാറിലായത്. വിമാനത്തിന്റെ ലാൻഡിംഗ് ഗിയറിലെ ടയർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായത്. Read More…