ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഏറ്റവും വലിയ ‘ഫാൻ ഗേൾ’ ഭാര്യ അനുഷ്ക ശർമ തന്നെയാണ്. താരത്തിന്റെ മത്സരങ്ങളിലെല്ലാം ആവേശമായി എത്താറുള്ള അനുഷ്ക, ഐപിഎൽ ഒന്നാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ മത്സരത്തിലും വിഐപി പവലിയനിൽ ഉണ്ടായിരുന്നു. മത്സരത്തിൽ വിരാട് കോലി പുറത്തായപ്പോൾ വിശ്വസിക്കാനാകാതെ ഇരുന്ന അനുഷ്കയുടെ ദൃശ്യങ്ങളും, കളി ജയിച്ച ശേഷം കോലി ഓടിയെത്തി അനുഷ്കയെ കെട്ടിപ്പിടിച്ചതുമെല്ലാം സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ തരംഗമായി മാറിയിട്ടുണ്ട്. ഈ മത്സരത്തിനിടെ അനുഷ്കയുടെ വിരലിലുണ്ടായിരുന്ന ഒരു പ്രത്യേക Read More…
Tag: IPL2026
ഇത് ‘ചിപ്പ്’ അല്ല മോനേ പവർ; പാകിസ്താന് വൈഭവ് സൂര്യവംശിയുടെ മാസ് മറുപടി
ഐപിഎൽ 2026-ൽ രാജസ്ഥാൻ റോയൽസിന്റെ യുവതാരം വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിംഗ് ക്രിക്കറ്റ് ലോകത്തെയാകെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. 9 മത്സരങ്ങളിൽ നിന്ന് 238.09 സ്ട്രൈക്ക് റേറ്റോടെ 400 റൺസ് നേടിയ താരം നിലവിൽ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയിട്ടുണ്ട്. ജസ്പ്രീത് ബുംറ, ജോഷ് ഹേസൽവുഡ് തുടങ്ങിയ ലോകോത്തര ബൗളർമാരെ അനായാസം നേരിടുന്ന ഈ 15-കാരന്റെ പ്രകടനം കണ്ട് പാകിസ്ഥാൻ ക്രിക്കറ്റ് നിരീക്ഷകനായ നൗമാൻ നിയാസ് തമാശരൂപേണ ഒരു അഭിപ്രായം പങ്കുവെച്ചിരുന്നു. വൈഭവിന്റെ ശരീരത്തിൽ ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ചിപ്പ് Read More…
ഡൽഹിക്കെതിരെ ഇന്നലെ ആർസിബി ഇറങ്ങിയത് പച്ച ജേഴ്സിയിൽ; ചുവപ്പ് ജേഴ്സിക്ക് എന്തുപറ്റി?
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു വീണ്ടും പച്ചയണിയുന്നു! ശനിയാഴ്ച എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ നടക്കുന്ന ഹോം മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ആർ.സി.ബി തങ്ങളുടെ പ്രശസ്തമായ ‘ഗ്രീൻ ജേഴ്സി’ ധരിച്ചാണ് കളത്തിലിറങ്ങിയത്. പരിസ്ഥിതി സംരക്ഷണത്തോടുള്ള ടീമിന്റെ പ്രതിബദ്ധതയുടെ ഭാഗമായി പുനരുപയോഗം ചെയ്ത വസ്തുക്കൾ കൊണ്ടാണ് ഈ ജേഴ്സികൾ നിർമ്മിച്ചിരിക്കുന്നത്. ലോകത്തിലെ ഏക കാർബൺ ന്യൂട്രൽ ടി20 ഫ്രാഞ്ചൈസി എന്ന ഖ്യാതിയും ആർ.സി.ബിക്കുണ്ട്. 2011 മുതൽ ആരംഭിച്ച ഈ പച്ച ജേഴ്സി പദ്ധതിയിലൂടെ പരിസ്ഥിതി സൗഹൃദമായ ഒരു സ്പോർട്സ് Read More…
ഇത് പഴയ ബുംറയല്ല; ഐപിഎല്ലിലെ നിഴൽ മാത്രമായി മാറിയ ഇന്ത്യൻ പേസറെക്കുറിച്ച് ചർച്ചകൾ സജീവം
ഐപിഎൽ 2026-ൽ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിക്കുന്ന ജസ്പ്രീത് ബുംറയുടെ പ്രകടനം ആരാധകരെയും ക്രിക്കറ്റ് നിരീക്ഷകരെയും ഒരുപോലെ ആശങ്കയിലാഴ്ത്തുകയാണ്. ടൂർണമെന്റിലെ കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ ഒന്നിൽ പോലും വിക്കറ്റ് നേടാൻ ഇന്ത്യയുടെ ഒന്നാം നമ്പർ പേസർക്ക് സാധിച്ചിട്ടില്ല. വഴങ്ങിയത് 164 റൺസും. ബുംറ റൺസ് വിട്ടുകൊടുക്കുന്നതിൽ വലിയ പിശുക്ക് കാണിക്കുന്നുണ്ടെങ്കിലും, വിക്കറ്റുകൾ ലഭിക്കാത്തത് അദ്ദേഹം തന്നെ നിശ്ചയിച്ചിട്ടുള്ള ഉയർന്ന നിലവാരത്തിന് ചേർന്നതല്ല. ബുംറയുടെ ഈ മോശം ഫോം മുംബൈ ഇന്ത്യൻസിന്റെ പ്രകടനത്തെയും ബാധിച്ചിട്ടുണ്ട്. കളിച്ച അഞ്ച് മത്സരങ്ങളിൽ Read More…
ഐപിഎൽ ആവേശം റീൽസിലാക്കി; യുവതിയുടെ 70,000 വജ്രമോതിരം തെറിച്ചുപോയി; വീഡിയോ വൈറൽ
ഐപിഎൽ മത്സരത്തിനിടയിൽ സോഷ്യൽ മീഡിയക്കായി റീൽസ് ചിത്രീകരിക്കാൻ ശ്രമിച്ച യുവതിക്ക് അബദ്ധത്തിൽ നഷ്ടമായത് 70,000 രൂപ വിലയുള്ള മോതിരം. ഏപ്രിൽ 11-ന് മഹാരാജ യാദവീന്ദ്ര സിംഗ് സ്റ്റേഡിയത്തിൽ നടന്ന സൺറൈസേഴ്‌സ് ഹൈദരാബാദും പഞ്ചാബ് കിംഗ്‌സും തമ്മിലുള്ള മത്സരത്തിനിടയിലാണ് ഈ സംഭവം നടന്നത്. കളി കാണാനെത്തിയ മധു പ്രിയ എന്ന യുവതി ഗാലറിയിലിരുന്ന് തമാശരൂപേണ ഒരു വീഡിയോ പകർത്താൻ ശ്രമിക്കുന്നതിനിടെ മോതിരം വിരലിൽ നിന്ന് വഴുതിപ്പോകുകയായിരുന്നു. മോതിരം നഷ്ടപ്പെട്ടെന്ന് തിരിച്ചറിഞ്ഞ ഉടൻ അവർ പരിഭ്രാന്തിയോടെ സീറ്റിന് ചുറ്റും തിരയുന്ന Read More…
122 പന്തെറിഞ്ഞിട്ടും വിക്കറ്റില്ലാതെ ബുംറ; തോൽവികളിൽ പഴി കേട്ട് കുന്തമുനയും, മുംബൈയുടെ കപ്പൽ മുങ്ങുന്നു !
അഞ്ച് തവണ ഐപിഎൽ ജേതാക്കളായ മുംബൈ ഇന്ത്യൻസിന് 2026 സീസണിൽ അത്ര നല്ല തുടക്കമല്ല ലഭിച്ചിരിക്കുന്നത്. കളിച്ച നാല് മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമാണ് ടീമിന് വിജയിക്കാനായത്. മുംബൈയുടെ ബൗളിംഗ് നിര കടുത്ത വിമർശനങ്ങൾ നേരിടുമ്പോൾ, ലോകത്തെ ഏറ്റവും മികച്ച പേസറായ ജസ്പ്രീത് ബുംറയ്ക്കും അതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് പൂർണ്ണമായി ഒഴിഞ്ഞുമാറാനാവില്ല. ആദ്യ നാല് മത്സരങ്ങളിലും ഒരു വിക്കറ്റ് പോലും നേടാൻ ബുംറയ്ക്ക് കഴിഞ്ഞിട്ടില്ല എന്നത് ആരാധകരെയും നിരീക്ഷകരെയും ഒരുപോലെ അത്ഭുതപ്പെടുത്തുന്നു. അഹമ്മദാബാദില്‍ പഞ്ചാബ് കിങ്സിനെതിരെ 40 (4 Read More…
ഹൈദരാബാദി ബിരിയാണി കഴിച്ച് കണ്ണ് നിറഞ്ഞ് ക്ലാസൻ; എസ്.ആർ.എച്ച് താരത്തിന്റെ വീഡിയോ വൈറൽ!
ഹൈദരാബാദ്, ഏപ്രിൽ 6: സൺറൈസേഴ്‌സ് ഹൈദരാബാദ് (എസ്.ആർ.എച്ച്) താരവും ദക്ഷിണാഫ്രിക്കൻ ബാറ്ററുമായ ഹെൻറിച്ച് ക്ലാസൻ ഹൈദരാബാദി ബിരിയാണി കഴിച്ച് കണ്ണീർ വാർക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഹൈദരാബാദി ബിരിയാണിയുടെ രുചി ആസ്വദിക്കാൻ ശ്രമിക്കുന്ന ക്ലാസന് ഒടുവിൽ അപ്രതീക്ഷിത അനുഭവം നേരിടേണ്ടി വന്നതാണ് വീഡിയോയിലുള്ളത്. എസ്.ആർ.എച്ച് താരം നിതീഷ് കുമാർ റെഡ്ഡി തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് ഈ ദൃശ്യങ്ങൾ പങ്കുവെച്ചത്. “അദ്ദേഹം കഷ്ടപ്പെടുന്ന ഏക സമയം” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സൺറൈസേഴ്‌സ് Read More…
‘എന്റെ പിള്ളേരുടെ വെള്ളമെടുക്കുന്നോ? പട്ടീദാറിന്റെ വെള്ളക്കുപ്പി എടുത്ത അമ്പയറോട് കലിച്ച് ദിനേശ് കാർത്തിക്- വീഡിയോ
ഐപിഎൽ 2026-ലെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു- ചെന്നൈ സൂപ്പർ കിംഗ്സ് മത്സരത്തിനിടെ വിചിത്രമായ ഒരു സംഭവം അരങ്ങേറി. ആർസിബി നായകനായ രജത് പാട്ടിദാറിന്റെ വാട്ടർ ബോട്ടിൽ അബദ്ധത്തിൽ എടുത്ത അമ്പയർക്കെതിരെ ടീം മെന്ററും ബാറ്റിംഗ് കോച്ചുമായ ദിനേശ് കാർത്തിക് രോഷാകുലനായി. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലെ ഡ്രിങ്ക്സ് ബ്രേക്കിനിടെയാണ് ഈ സംഭവം നടന്നത്. ബാറ്റിംഗിലായിരുന്ന പാട്ടിദാറും പടിക്കലും വെള്ളം കുടിക്കുന്നതിനിടെയാണ് അമ്പയർമാരിൽ ഒരാൾ താരങ്ങൾക്കായി വെച്ചിരുന്ന ബോട്ടിൽ അബദ്ധത്തിൽ എടുത്തത്. ഇത് ശ്രദ്ധയിൽപ്പെട്ട പാട്ടിദാർ ഉടൻ തന്നെ Read More…
ആർ.സി.ബി ഉടമ പ്രതമാം ബിർളയുടെ സഹോദരി; അനന്യ ബിർള വാർത്തകളിൽ നിറയുന്നത് എന്തുകൊണ്ട് ?
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ പുതിയ ചെയർമാനായി ആര്യമൻ വിക്രം ബിർള ചുമതലയേറ്റതോടെയാണ് അദ്ദേഹത്തിന്റെ സഹോദരി അനന്യ ബിർള വീണ്ടും വാർത്തകളിൽ നിറയുന്നത്. പ്രമുഖ വ്യവസായി കുമാർ മംഗലം ബിർളയുടെ മകളായ അനന്യ, ആർസിബിയുടെ ഉടമസ്ഥാവകാശത്തിലോ മാനേജ്‌മെന്റിലോ നേരിട്ട് പങ്കാളിയല്ലെങ്കിലും ബിർള കുടുംബത്തിന് കായികരംഗത്തുള്ള സ്വാധീനം വർധിച്ചതോടെയാണ് ജനശ്രദ്ധ പിടിച്ചുപറ്റിയത്. മുംബൈയിൽ ജനിച്ച അനന്യ ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്നാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. വെറുമൊരു ശതകോടീശ്വരന്റെ മകൾ എന്നതിലുപരി സ്വന്തം നിലയിൽ വ്യക്തിമുദ്ര പതിപ്പിച്ച സംരംഭക കൂടിയാണ് അവർ. വെറും Read More…









