ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) വനിതാ പ്രതിനിധികളുടെ തിരഞ്ഞെടുപ്പിലെ തന്റെ വിജയത്തെക്കുറിച്ചും നിലവിലെ പ്രസിഡന്റ് പി.ടി.ഉഷയുടെ തോൽവിയെക്കുറിച്ചും പ്രതികരിച്ച് മലയാളി അത്ലീറ്റ് അഞ്ജു ബോബി ജോർജ് . എല്ലാവരും ജയിക്കാനാണ് മത്സരിക്കുന്നതെന്നും ജയവും തോൽവിയും ഒരുപോലെ അംഗീകരിക്കാൻ കഴിയണമെന്നും ബെംഗളൂരുവിൽ അഞ്ജു പറഞ്ഞു. കൂടുതൽ വോട്ട് നേടി വിജയിച്ചത് തനിക്കുള്ള അംഗീകാരമായാണ് കാണുന്നതെന്നും ആരൊക്കെയാണ് തനിക്ക് വോട്ട് ചെയ്തതെന്ന് മുൻകൂട്ടി പറയാനാകില്ലെന്നും അവർ വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ പരാതിയുണ്ടെങ്കിൽ ബന്ധപ്പെട്ട കേന്ദ്രങ്ങളെ സമീപിക്കണമെന്നും ചില പ്രശ്നങ്ങൾ തനിക്കും തോന്നിയിരുന്നതായും Read More…

