രാജസ്ഥാനിലെ ലോകപ്രശസ്തമായ അജ്മീർ ഖ്വാജ ഗരീബ് നവാസ് ദർഗയിൽ സംശയാസ്പദമായി ബുർഖ ധരിച്ച് നടന്ന യുവാവിനെ ജീവനക്കാരും തീർത്ഥാടകരും ചേർന്ന് പിടികൂടി. ദർഗ വളപ്പിൽ വസ്ത്രം മാറി വന്ന് കറങ്ങിനടന്ന യുവാവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയാണ് ആളുകൾ ഇയാളെ തടഞ്ഞുവെച്ച് ചോദ്യം ചെയ്തത്. മുഖത്തെ നിഖാബ് നീക്കി നോക്കിയപ്പോഴാണ് ബുർഖയ്ക്കുള്ളിൽ യുവാവാണെന്ന് ചുറ്റുമുള്ളവർ തിരിച്ചറിഞ്ഞത്. ഇയാളെ ആളുകൾ ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചോദ്യം ചെയ്യലിൽ നേർച്ച പൂർത്തിയായതിനാലാണ് താൻ ബുർഖ Read More…

