ആർഭാടത്തിനും പ്രൗഢിക്കും പേരുകേട്ട ഇന്ത്യൻ വിവാഹങ്ങൾ സോഷ്യൽ മീഡിയയുടെ ഈ കാലഘട്ടത്തിൽ അതിരുകടന്ന ചെലവുകളിലേക്ക് വഴിമാറുകയാണ്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി ലക്ഷങ്ങൾ ചെലവാക്കുന്ന ഈ രീതിയിൽ പല കുടുംബങ്ങളും കടക്കെണിയിലാകാറുണ്ട്. എന്നാൽ, സ്വന്തം വിവാഹത്തിനായി 50 ലക്ഷം രൂപ ചെലവഴിക്കാനുള്ള കുടുംബത്തിന്റെ തീരുമാനത്തിനെതിരെ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് 27-കാരനായ ഒരു യുവാവ്. ഏറെ നാളത്തെ പരിശ്രമത്തിന് ശേഷമാണ് പ്രണയവിവാഹത്തിന് വീട്ടുകാർ സമ്മതിച്ചതെന്നും എന്നാൽ വിവാഹം തങ്ങളുടെ വ്യവസ്ഥകൾക്ക് വിധേയമായി മാത്രമേ നടത്തൂ എന്ന് മാതാപിതാക്കൾ നിർബന്ധം പിടിക്കുകയാണെന്നും യുവാവ് Read More…

