Crime

ഭക്ഷണത്തിൽ വിഷം കലർത്തി; 8 കോടിയുടെ സ്വത്തിനായി ഭർത്താവിനെ കൊല്ലാൻ ശ്രമിച്ച ഭാര്യ പിടിയിൽ!

ഗാസിയാബാദ് : ഇടയ്ക്കിടെ അസുഖങ്ങൾ വന്നതിനെത്തുടർന്ന് വ്യവസായി നടത്തിയ വൈദ്യപരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തി, ഞെട്ടിക്കുന്ന വിവരം പുറത്തുകൊണ്ടുവന്നു. സ്വന്തം ഭാര്യ തന്നെയാണ് ഇയാളെ പതിയെ വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ചിരുന്നത്! ഭർത്താവിനെ മാത്രമല്ല, മകനെയും അനന്തരവനെയും ഇവർ ഇങ്ങനെ ഇല്ലാതാക്കാൻ ശ്രമിച്ചു. ഭർത്താവിന്റെ 6 കോടി രൂപ മൂല്യമുള്ള ട്രാവൽ ഏജൻസിയും 2 കോടി രൂപയുടെ ലൈഫ് ഇൻഷുറൻസ് തുകയും കൈക്കലാക്കാനായിരുന്നു ഈ ക്രൂരത. ഇതിനായി ഭാര്യ ഉപയോഗിച്ചതാകട്ടെ ‘ഈയ’വും. ഭാരതീയ ന്യായ Read More…