Crime

ഇൻസ്റ്റഗ്രാം സൗഹൃദം; വീട്ടില്‍ ആരുമില്ലാത്തപ്പോൾ എത്തി വിദ്യാർഥിനിയെ പീഡിപ്പിച്ചു; അധ്യാപകൻ അറസ്റ്റിൽ

ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകൻ തമിഴ്നാട്ടിലെ ധർമപുരിയിൽ അറസ്റ്റിലായി. സ്വകാര്യ സ്കൂളിലെ അധ്യാപകനായ ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസ് എടുത്തു. ഇൻസ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ച ശേഷമാണ് പ്രതി വിദ്യാർഥിനിയുമായി അടുത്തത്. പെൺകുട്ടിയുടെ വിശ്വാസം നേടിയെടുത്ത പ്രതി വീട്ടിൽ ആരുമില്ലാത്ത അവസരങ്ങൾ മുതലെടുത്ത് അവിടെയെത്തി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. വിവരം പുറത്തറിഞ്ഞതോടെ കുടുംബാംഗങ്ങൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇയാൾ വീടിന്റെ പിൻവാതിലിലൂടെ രക്ഷപ്പെടാൻ ശ്രമിക്കുന്ന സിസിടിവി ദൃശ്യങ്ങളും വീട്ടുകാർക്ക് ലഭിച്ചിട്ടുണ്ട്. Read More…