കൊച്ചി: ഇൻസ്റ്റഗ്രാമിൽ അശ്ലീല സന്ദേശം അയച്ചെന്നാരോപിച്ച് പതിനേഴുകാരനായ പ്ലസ് വൺ വിദ്യാർഥിയെ സമപ്രായക്കാരായ കൂട്ടുകാരും ഇവരിലൊരാളുടെ അമ്മയും ചേർന്ന് ക്രൂരമായി മർദിച്ചതായി പരാതി. കലൂരിലെ സ്കൂളിൽ പഠിക്കുന്ന വിദ്യാർഥിക്കാണ് എളമക്കരയിൽ വെച്ച് മർദനമേറ്റത്. സംഭവത്തിൽ ഇടപ്പള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന പൊറ്റക്കുഴി സ്വദേശിനിയായ നാൽപ്പതുകാരിയെ എളമക്കര പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ മകൻ ഉൾപ്പെടെയുള്ള ആറ് വിദ്യാർഥികളെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും. നാൽപ്പതുകാരിയായ സ്ത്രീയാണ് മർദനത്തിന് പ്രേരിപ്പിക്കുകയും വിദ്യാർഥിയെ ഭീഷണിപ്പെടുത്തുകയും ചെയ്തതെന്നാണ് പരാതിയിൽ പറയുന്നത്. മർദനത്തിന്റെ Read More…

